തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തുചേർന്നു. തീരദേശത്തിന് ഭീഷണിയായ മണൽഖനനത്തിന് അനുമതി നൽകിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങിൽ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും രക്ഷിതാക്കൾ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാൻ ഭയക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലെ അനീതിക്കെതിരേയായിരുന്നു മറ്റൊരു പ്രമേയം. ഈ വിഷയത്തിൽ നടന്ന ഹിയറിങ് പ്രഹസനമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. അതോടൊപ്പം കോൺഗ്രസിലെ രാഷ്ട്രീയ വിവാദങ്ങൾ മുസ്ലിംലീഗ് നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതു പരിഹരിക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്ലിംലീഗ്
