മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്നും സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല മലമ്പുഴയിൽ വെള്ളമില്ല വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങിയെന്നും ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് വിഡി സതീശൻ
