മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. സ്വകാര്യ സന്ദർശനമെന്ന പേരിൽ മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിലും 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ അദ്ദേഹം സിങ്കപ്പൂരിലും പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കുമെന്നാണ് വിവരം. മകൾ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ഒപ്പമുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ
