കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എം ആര് അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിൽനിൽക്കില്ലെന്നുമാണ് അജിത്കുമാറിന്റെ വാദം. സബ് രജിസട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്റെ കൈയ്യിൽ തെളിവില്ലെന്നുമാണ് വാദം.
വിജിലിന്‍സ് കോടതിവിധിക്കെതിരെ എം ആര് അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും
