ദൗത്യ സംഘത്തിന് നേരെ പാഞ്ഞാടുത്ത് ബേലൂർ മഖ്നയോടൊപ്പമുള്ള മോഴ. ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം ദൗത്യ സംഘത്തിന് നേരെ ഉണ്ടായത് . ആനയെ മയക്കുവെടി വയ്ക്കാൻ ഇതുവരെ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. പൊന്തക്കാടുകൾക്കിടയിലൂടെയുള്ള ആനയുടെ സഞ്ചാരം ദൗത്യസംഘത്തെ കുഴക്കുകയാണ്.ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.ദൗത്യം അടുത്ത ദിവസത്തേക്ക് നീളുമെന്ന് സംഘം അറിയിച്ചു. അജീഷിനെ ആക്രമിച്ചു കൊന്ന പടമലയിൽ ഇന്നു കടുവ ഇറങ്ങിയതോടെ നാട് ഭീതിയിലാണ്.
ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് ബേലൂർ മഖ്നയോടൊപ്പമുള്ള മോഴ
