സിഎംആർഎല്ലിൻ്റെ കരിമണൽ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറിൽ . മാസപ്പടി വിവാദത്തിന് ശേഷമാണ് കരാർ റദ്ദാക്കിയത് എന്നതിന് തെളിവുകൾ ലഭിച്ചു. 2019 ലെ കേന്ദ്ര നിയമപ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു, എന്നാൽ കരാർ റദ്ദാക്കിയത് 2023 ഡിസംബർ 18 ന് ആണ്. 2019 ലെ ആറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ട നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തിയതു പ്രകാരം സിഎംആർഎല്ലിനുള്ള ഖനനാനുമതി സംസ്ഥാന സർക്കാരിന് റദ്ദാക്കാമായിരുന്നു. 2023 ഓഗസ്റ്റ് മാസത്തിലാണ് മാസപ്പടി വിവാദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്, ഇതിനുശേഷമാണ് സംസ്ഥാനം ഖനനാനുമതി റദ്ദാക്കിയത് . മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ.
സിഎംആർഎല്ലിൻ്റെ കരിമണൽ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറിൽ
