വിഷ്ണു ഉണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ‘അപൂര്‍വ്വ പുത്രന്മാര്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രജിത് ആര്.എല്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനംചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ശിവ അഞ്ചല്‍, രജിത്ത് ആര്.എല്‍, സജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ്. തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അശോകന്, ധര്മജന് ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘അപൂര്‍വ്വ പുത്രന്മാര്’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
