നടന്മാരായ സൈജു കുറുപ്പും സണ്ണി വെയ്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’, എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ ഫെബി ജോര്‍ജ് ആണ് സംവിധാനം. സൈജു കുറുപ്പ് അവതരിപ്പിച്ച് ടി.ജെ പ്രൊഡക്ഷന്സിന്റെയും നെട്ടൂരാന്‍ ഫിലിംസിന്റെയും ബാനറില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അപര്‍ണ ദാസ്, ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് എന്നിവരുടേതാണ്.
‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’ ചിത്രം മെയ് 16ന്
