പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലയായ ബിരിയാണി ബൈ കിലോ (ബി.ബി.കെ)യെ ഏറ്റെടുക്കാന് ഒരുങ്ങി ദേവയാനി ഇന്റര്നാഷണല്. കെന്റക്കി ഫ്രൈഡ് ചിക്കന് (കെ.എഫ്.സി), പിസ ഹട്ട് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാരാണ് ദേവയാനി ഇന്റര്നാഷണല്. നടത്തിപ്പുകാരായ സ്കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയില് നിന്നും ബി.ബി.കെയുടെ നിയന്ത്രണ അധികാരം ഏറ്റെടുക്കാനുള്ള ചര്ച്ചകള് നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി ബി.എസ്.ഇയെ അറിയിച്ചത്. ബി.ബി.കെക്ക് പുറമെ, ഗോയ്ല ബട്ടര് ചിക്കന്, ദി ഭോജന്, ഗെറ്റ് എ വേ തുടങ്ങിയ ബ്രാന്ഡുകളും സ്കൈ ഗേറ്റില് നിന്നും ദേവയാനി ഏറ്റെടുക്കുമെന്നാണ് റിപ്പോര്ട്ടുകള്. 2016ല് ഡല്ഹിയില് തുടക്കമിട്ട ബിരിയാണി ബൈ കിലോക്ക് നിലവില് 45 നഗരങ്ങളിലായി നൂറിലധികം റീട്ടെയില് സ്റ്റോറുകളും എഴുപതോളം ക്ലൗഡ് കിച്ചനുകളുമുണ്ട്. അടുത്തിടെ ദുബായിലും കമ്പനി ഔട്ട്ലെറ്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 300 കോടി രൂപയുടെ വരുമാനമാണ് ബി.ബി.കെ നേടിയത്. 2018-19 സാമ്പത്തിക വര്ഷം മുതല് 2023-24 വര്ഷം വരെ 55 ശതമാനം വാര്ഷിക വളര്ച്ചാ നിരക്കും കമ്പനി നേടി. എന്നാല് മികച്ച വരുമാനം ലഭിച്ചിരുന്നെങ്കിലും കമ്പനി നഷ്ടത്തിലായിരുന്നു.
ബിരിയാണി ബൈ കിലോയെ ഏറ്റെടുക്കാന് ദേവയാനി
