പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ബംഗാളിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്താനായി അവരെ നമസ്‌കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ അസാധാരണ നന്ദി പ്രകടനം. ചുവന്ന പരവതാനി വിരിച്ച വേദിയിൽ നിന്ന് ആവേശഭരിതരായ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ നന്ദി പ്രകടനം ആരംഭിച്ചത്.
സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുജനങ്ങളെ നമസ്‌കരിച്ച് മോദി
