കുറഞ്ഞ ചെലവില്‍ മികച്ച പ്രോട്ടീന്‍ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മുട്ട. പ്രോട്ടീന്‍ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോഗ്യത്തെ പലവിധത്തില്‍ ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുട്ടയില്‍ അടങ്ങിയ കൊളിന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ബി12, ല്യൂട്ടിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ശരീരം സ്വന്തമായി ചെറിയ അളവില്‍ കോളിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തില്‍ എത്തേണ്ടത്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിന്‍ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത ഏകദേശം 27 ശതമാനം വരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ഭക്ഷണശീലങ്ങളും ആരോഗ്യവിവരങ്ങളും 15 വര്‍ഷം നിരീക്ഷച്ച ശേഷമാണ് നിഗമനമെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ മുട്ട കൊണ്ട് മാത്രം അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന തരത്തില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും മുട്ട
