ശരത് പവാർ തന്നെ പാർട്ടി അധ്യക്ഷനായി തുടരണമെന്ന് മുംബൈയിൽ ചേർന്ന നേതാക്കളുടെ യോഗത്തിൽ ഏക അഭിപ്രായം. അതോടൊപ്പം പവാർ എൻസിപി ദേശീയ അധ്യക്ഷ പദവി ഒഴിയരുതെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മതനിരപേക്ഷ മുന്നണി ശക്തമാക്കാൻ ശരത് പവാർ എൻസിപി അധ്യക്ഷ പദവിയിൽ വേണം. 2024ൽ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പവാർ തീരുമാനം പുനപരിശോധിയ്ക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരത് പവാർ പ്രഖ്യാപിച്ചത്.
ശരത് പവാർ പദവി ഒഴിയരുതെന്ന് എം.കെ.സ്റ്റാലിൻ
