എൻഎഫ്ഐഡബ്ലു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെയുള്ള വനിതാ സംഘടനകൾ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ ഇന്നലെ യോഗം ചേർന്നതായും,ബ്രിജ് ഭൂഷനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് വീണ്ടും കത്ത് നൽകുമെന്നും എൻഎഫ് ഐഡബ്ലു ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. വനിതകൾക്കു നേരെയുള്ള അതിക്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആനിരാജ പറഞ്ഞു.
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് വനിതാ സംഘടനകൾ
