രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് എംകെ രാഘവൻ എംപി. സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ലെന്നും താൻ ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നാല് അനധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയതെന്നും സർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത് ആകെ 83 അപേക്ഷകരെത്തിയെന്നും ഓഫീസ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റൻ്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനമെന്നും എം പി പറഞ്ഞു. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ് സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തിയത് അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ലെന്ന് എംകെ രാഘവൻ
