എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്നും ചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കുമെന്നും ചാണ്ടി വളർന്നു വരുന്ന നേതാവാണ് പാർട്ടിയിൽ എല്ലാവരെയും ഉൾക്കൊള്ളണം നേതൃത്വത്തിൽ റിസർവേഷൻ പരിഗണനയില്ലെന്നും മുതിർന്നവരും യുവതലമുറയും പാർട്ടി നേതൃത്വത്തിൽ ഉണ്ടാവണം എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃനിരയാണ് കോൺഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
