വയറിളക്ക രോഗങ്ങള്‍ക്കെതിരെ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. ആരോഗ്യകാര്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ശ്രദ്ധ വേണം എന്നും മന്ത്രി പറഞ്ഞു.
വയറിളക്ക രോഗങ്ങള്‍ക്കെതിരെ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
