രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽഗാന്ധി വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന ധർമ്മസങ്കടത്തിലാണ് താനെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് കെ സുധാകരൻ
