ലീവേജ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ക്രെയിൻ നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനവേളയിൽ എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാൻ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ ഉപനേതാവും മുൻ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി പി രാജീവ്. വ്യവസായത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കേരളത്തെ വ്യവസായ സൗഹൃദമാക്കുന്ന ഇത്തരം ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും, എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുക്കട്ടെയെന്നും പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എല്ലാവരും ഏറ്റെടുക്കട്ടെയെന്ന് മന്ത്രി പി രാജീവ്
