എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ തന്റെ വാര്‍ത്താ സമ്മേളനത്തിൽ കേരളത്തിന് ജിഎസ്ടി വരുമാന നേട്ടമുണ്ടാകുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് ജിഎസ്ടി ഇല്ലെന്ന കാര്യം പോലും മന്ത്രിയായ എംബി രാജേഷിന് അറിയില്ലേ എന്നായിരുന്നു പ്രതിപക്ഷനേതാവ് ചോദിച്ചത്. അതിനു മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ്.
പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്
