കെഎസ്ആര്‍ടിസിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്ആര്‍ടിസി ബസുകളുടെ ഡീസലിന്റെ ഉപഭോഗം വിലയിരുത്തി തിരുത്തല്‍ നടപടി സ്വീകരിക്കണം. ഓരോ ആഴ്ചയിലും ബസുകളുടെ ഇന്ധന ക്ഷമത പരിശോധിച്ച്, ബസുകള്‍ ഷെഡ്യള്‍ തുടങ്ങുന്നതിന് മുന്‍പ് ഡ്രൈവറിന്റെ സാന്നിധ്യത്തില്‍ ഡീസല്‍ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ ഡീസല്‍ നിറച്ചു എന്ന് ചാര്ജ്ജ്മാന്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന് മാസ്റ്റര്‍ എന്നിവര്‍ ഉറപ്പു വരുത്തണം. ഈ വിവരങ്ങളെല്ലാം രജിസ്റ്ററില്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണo. 405 ബസുകള്‍ പൂര്‍ണ്ണമായും സൂപ്പര്‍ ചെക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ബസുകൾ ഏപ്രിൽ 15നകം സമ്പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ
