വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി നടത്തിയ പഠനത്തിൻ്റെ ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം സർക്കാരിലേക്ക് റിപ്പോര്‍ട്ട് എത്തും. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ ജനജീവിതം സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിൽ തുടർ താമസം സാധ്യമല്ല എങ്കിൽ അതിനനുസരിച്ച് പുനരധിവാസം നടപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. അവർക്ക് ബദൽ താമസ സൗകര്യം ഉറപ്പാക്കിയ ശേഷമേ ക്യാമ്പുകൾ അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പഠനത്തിൻ്റെ ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ
