കര്‍ണാടകയിൽ ട്രക്ക് ഡ്രൈവർ അര്ജുൻ മണ്ണിനടിയിൽ കുടുങ്ങിയ സംഭവം അറിഞ്ഞത് വളരെ വൈകിയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന് അപകടം സംബന്ധിച്ച് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ്. തന്റെ തൊട്ടടുത്ത തന്നെ താമസിക്കുന്ന കുടുംബമാണ് അർജുന്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടകയിൽ ട്രക്ക് ഡ്രൈവർ കുടുങ്ങിയ സംഭവം വളരെ വൈകിയാണ് അറിഞ്ഞതെന്ന് മന്ത്രി എകെ ശശീന്ദ്രൻ
