പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും, ഇന്നു മുതൽ പെറ്റി പിരിക്കില്ലെന്നും, എഎംവിഐമാർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷ നുമായി ബന്ധപ്പെട്ട് അധികാരം എന്തും ചെയ്യാനായി ഉദ്യോഗസ്ഥർ ഉപയോഗിക്കരുതെന്നും അധികാരം കൃത്യമായി ഉപയോഗിക്കണമെന്നും ഗതാഗത മന്ത്രി സിപി ജോൺ.
മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിൽ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണർ. കറുത്ത ബാഡ്ജ് യൂണിഫോമിൽ ധരിച്ച എഎംവിമാർക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിൻ്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറുടെ നടപടി.
കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെവിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.
പ്രതിപക്ഷ ഉപനേതാവ് മുറിയെ കുറിച്ചുള്ള വിവാദത്തിൽ മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബം. അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നു പറയരുത്. ഇനിയെങ്കിലും പരാമര്‍ശം നടത്തുമ്പോള്‍ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുതെന്നും ജോണിന്റെ മകള്‍ ജിജി പറഞ്ഞു.
വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതിൽ ഭക്തി ഗാനത്തിൻ്റെ സ്വരമുണ്ടെന്നും മന്ത്രി സിപി ജോൺ. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിൻ്റെ കാര്യം പറയുന്നത് ശരിയല്ല. സിഎംപിയുടെ നിലപാട് ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ്. പഴയതു പോലെ ആദ്യ സ്റ്റാൻസ പാടിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ടിജി മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്. വിഡീയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്ക് പൊലീസ് കത്ത് നൽകും. അറസ്റ്റ് നടപടിക്ക് ശേഷം ഇന്ന് കത്ത് നൽകാനാണ് തീരുമാനം.
ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ
ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി. ജയരാജൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തുന്നു. മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമം തുടരുന്നു. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും ഇതിനായുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും,ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്നാട് സംഘം ഡ്രോൺ പറത്തിയത് വിവാദത്തിൽ. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്. അതേസമയം, ഒളിവിൽപോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.
കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
ഹരിത കർമ്മസേനയുടെ സമരത്തിനിടെ കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റിന് ദേഹാസ്വാസ്ഥ്യം. ഹരിത കർമ്മസേനാംഗങ്ങൾ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞതായാണ് ആരോപണം. ഹരിത കര്‍മ്മസേനയില്‍ ഡ്രൈവറായി വനിതയെ നിയമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ഹരിതകര്‍മസേനക്കാര്‍ സമരത്തിലാണ്.
സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്‌ണക്കെതിരെയാണ് കേസ് എടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ പണം തട്ടി എടുക്കുകയായിരുന്നു. അ
കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും 12 ബുധനാഴ്ച്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറയിലേക്ക് സർവീസ് ഉണ്ടായിരിക്കുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.
51 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പശ്ചിമബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി പിടികൂടി. പശ്ചിമബംഗാൾ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.
തൃണമൂലിലെ വിമത എംപിമാർ ചേർന്ന എൻസിപിഐ(നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) പാർട്ടിയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിലാണ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തതെന്നാണ് വിവരം.
എഥനോൾ കലർത്തുന്നതിനെതിരെ സംസാരിക്കുന്നവർക്ക് ശുദ്ധമായ പെട്രോൾ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോയെന്ന ചോദ്യവുമായി മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബിജെപി എംപിയായ ജനാർദ്ദൻ മിശ്ര.
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.
തമിഴ് തായ് വാഴ്ത്ത് പ്രമേയം തമിഴ്‌നാട് നിയസഭ ഏകകണ്ഠമായി പാസാക്കി. എല്ലാ പരിപാടികളിലും ഇനിമുതല്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആദ്യം പാടണമെന്നതാണ് പ്രമേയം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്.
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച രാജ്യത്തിന്‍റെ അഭിമാനമായ കായികതാരങ്ങളെ വസതിയിൽ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ തിളക്കവുമായി എത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തി.
കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകൾക്ക് രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇറാനെതിരായ വലിയ സൈനികനീക്കങ്ങളിൽനിന്ന് യുഎസ് പിന്മാറുന്നതായി സൂചന. പകരം ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കാനാണ് യുഎസിന്റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
ഒമാനിൽ ഓഗസ്റ്റ് 15 മുതൽ രണ്ടു മാസത്തേക്ക് നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രജനനകാലത്ത് വംശവർദ്ധനവ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യു.എസ്. സെനറ്റ് പാസാക്കി. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബിൽ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയിലേക്ക് പോകും.
