ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍- അപ്സ്’ ട്രെയ്ലര് പുറത്ത്. ആക്ഷനും വയലന്‍സും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ലൊക്കേഷനുകളും നിറഞ്ഞതാണ് ട്രെയിലര്‍. ഇരട്ടവേഷത്തിലാണ് യഷ് ചിത്രത്തിലെത്തുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപന് ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം. രവി ബസ്രൂര്, വിശാല്‍ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അന്‍പറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍- അപ്സ്’ ട്രെയ്ലര്
