എംജി മോട്ടോര്‍ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വര്‍ദ്ധിപ്പിച്ചു. വാഹനത്തിന്റെ വില കമ്പനി 3.36 ശതമാനത്തോളം വര്‍ധിപ്പിച്ചു. അങ്ങനെ കോമറ്റ് ഇവിയുടെ വില നിലവില്‍ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ് വേരിയന്റിന് 1000 രൂപയോളമാണ് കൂടിയത്. അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ കോമറ്റ് പുറത്തിറക്കിയിരുന്നു ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നല്‍കേണ്ടി വരും. അതായത് ഈ പുതിയ സ്കീം കാരണം ഈ വാഹനത്തിന്റെ വില ഇത്രയും കുറഞ്ഞു. ഇനി നിങ്ങള്‍ക്ക് ബാറ്ററി വാടകയ്ക്കെടുക്കുന്ന ഈ ഓപ്ഷനില്‍ താല്‍പ്പര്യമില്ലെങ്കിലും ഈ കാര്‍ വാങ്ങാം. പക്ഷേ അപ്പോള്‍ ഈ വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലായിരിക്കും എന്നുമാത്രം. എംജി കോമറ്റ് ഇവിക്ക് 17.3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.
കോമറ്റ് ഇ വിയുടെ വില വര്‍ദ്ധിപ്പിച്ച് എംജി മോട്ടോര്‍
