സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സർക്കാർ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണെന്നും,താനൊരാൾ മാത്രം വിചാരിച്ചാൽ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സർക്കാർ വകുപ്പുകൾ നൽകുന്നില്ല. എംഎൽഎ എന്ന നിലയിൽ നൽകിയ കത്തുകൾക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരാൾ മാത്രം വിചാരിച്ചാൽ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്ന് മാത്യു കുഴൽനാടൻ
