50 ഏക്കർ പിടിച്ചെടുക്കും എന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ലെന്നും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ. സ്ഥലം വാങ്ങിയപ്പോൾ തെരഞ്ഞെടുപ്പ് തിരക്കിൽ ആയിരുന്നതിനാൽ അളന്നിട്ടില്ല. റവന്യൂ വകുപ്പിൻെറ നിയമ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിന്നക്കനാലിൽ റിസോർട്ടിരിക്കുന്ന ഭാഗത്ത് അൻപത് സെൻറ് പുറമ്പോക്ക് ഭൂമി മാത്യു കുഴൽനാടൻ കൈവശം വച്ചിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിൻെറ കണ്ടെത്തൽ. സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം ചിന്നക്കനാൽ വില്ലേജ് ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെടും. ഇതിന് ശേഷം ഹിയറിങ് ഉൾപ്പെടെ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുക.
സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് പോലും കൈവശം വച്ചിട്ടില്ലെന്ന് മാത്യു കുഴൽ നാടൻ
