മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാറ ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. ജപ്പാന്, യൂറോപ്പ് തുടങ്ങി 100 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ലക്ഷ്യമിടുന്ന വാഹനമാണിത്. ഇന്ത്യയില്‍ ഉത്പദാനം നടത്താനായി 2,100 കോടി രൂപയാണ് മാരുതി സുസുക്കി നിക്ഷേപിച്ചത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇവിറ്റാര നിര്‍മിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ 49 കിലോവാട്ട്അവര്‍, 61 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 61 കിലോവാട്ട് മോഡലിന് ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. 4,275 എം.എം നീളവും 1,800 എം.എം വീതിയും 1,635 എം.എം ഉയരവുമാണ് ഇ-വിറ്റാറയ്ക്കുള്ളത്. 27,00 എം.എം വീല്‍ബേസും 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.സാധാരണ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 7 എയര്‍ബാഗുകളാണ് ഇ-വിറ്റാറയുടെ പ്രത്യേകത. ഡ്രൈവറുടെ കാലിന്റെ ഭാഗത്താണ് ഏഴാമത്തെ എയര്‍ബാഗ്. സുരക്ഷ ഉറപ്പാക്കുന്ന അഡാസ് ലെവല്‍ 2 വാഹനമാണിത്. മാരുതിയുടെ നെക്സ ചാനല്‍ വഴി ലഭ്യമാക്കാനുദ്ദേശിക്കുന്ന ഇ-വിറ്റാറയ്ക്ക് 17 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
മാരുതി സുസുക്കി ഇ-വിറ്റാര 17 ലക്ഷം മുതല്‍
