കാറുകളുടെ വില കൂട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. അസംസ്കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില വര്‍ധന 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാരുതിയുടെ നടപടി. ജനുവരി 1 മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 25,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.
കാറുകളുടെ വില കൂട്ടി മാരുതി സുസുക്കിയും ഹ്യുണ്ടായും
