ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ നിര്‍മിച്ച ‘ഫാര്‍മ’ വെബ്സീരിസില് നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസാണിത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 55-ാം എഡിഷനില്‍ ഫാര്‍മ വെബ് സീരിസിന്റെ വേള്‍ഡ് പ്രീമിയറില്‍ സീരിസിലെ നടീനടന്മാരായ നരേന്, ശ്രുതി രാമചന്ദ്രന്, രജിത് കപൂര്‍, ആലേഖ് കപൂര്‍,വീണ നന്ദകുമാര്‍, മുത്തുമണി തുടങ്ങിയവരും ടെക്നിഷ്യന്മാരും റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തു. ഒരു സാധാരണ സെയില്‍സ്മാന്റെ ജീവിതത്തിലൂടെയാണ് ഫാര്‍മയുടെ കഥ വികസിക്കുന്നത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര് അരുണ്‍ ആണ് ഫാര്‍മ വെബ് സീരീസ് സംവിധാനം ചെയ്തത്. നിവിന്‍ പൊളിക്ക് പുറമെ രജിത് കപൂര്‍, ആലേഖ് കപൂര്‍, നരേന്, ബിനു പപ്പു, ശ്രുതി രാമചന്ദ്രന്, വീണ നന്ദകുമാര്‍, മുത്തുമണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് സീരിസില്‍.
‘ഫാര്‍മ’ വെബ്സീരിസില് നായകനായി നിവിന്‍ പോളി
