ഇന്ത്യയൊട്ടാകെ തരംഗമായ ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’ ഇനി ഒ.ടി.ടിയിലേക്ക്. 115 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസബംര്‍ 20ന് ആയിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്. പിന്നാലെ മറ്റ് ഭാഷകളിലും സിനിമ എത്തിയിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കന്നഡയിലും സിനിമ എത്തിക്കഴിഞ്ഞു. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. അതേസമയം, ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും സിനിമ നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
‘മാര്‍ക്കോ’ ഫെബ്രുവരി 14ന് സോണി ലിവില്‍
