തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയിര്‍ച്ചി’. അജിത് നായകനാകുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്ലറിനെ പ്രശംസിച്ച് നടന് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്ലറിന്റെ ബിടിഎസ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വര്‍ഷത്തിലേറെയായി ചിത്രം പ്രഖ്യാപിച്ചിട്ട്. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അര്ജുന് സര്‍ജയാണ് ചിത്രത്തില്‍ വില്ലനായെത്തുക. റിലീസിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. രവി കെ ചന്ദ്രന് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
‘വിടാമുയിര്‍ച്ചി’ ട്രെയ്ലറിന്റെ ബിടിഎസ് വിഡിയോ
