പഞ്ചാബിലെ വോട്ടർമാർക്ക് കത്ത് എഴുതി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. പൊതുസംവാദത്തിന്റെ അന്തസ്സ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മൻമോഹൻസിങ് കുറ്റപ്പെടുത്തി. ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്ററി വിരുദ്ധവുമായ പരാർമർശങ്ങള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയതെന്നും കത്തിലുണ്ട്. അതോടൊപ്പം 1982 ല്‍ ഗാന്ധി എന്ന റിച്ചാർഡ് ആറ്റൻബറോയുടെ സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ കാര്യമായി അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമർശം വൻ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അറിവില്ലായ്മയാണ് ഇതിലൂടെ തെളിയുന്നത് എന്ന പരിഹാസം സാമൂഹ്യ മാധ്യമങ്ങളിൽ തുടരുകയാണ്.
പഞ്ചാബിവോട്ടർമാർക്ക് മൻമോഹൻസിംഗിന്റെ കത്ത്
