അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സ്വേച്ഛാധിപത്യത്തിനെതിരേ പ്രതിപക്ഷനേതാക്കള്‍ ഒത്തുചേരുകയാണെങ്കില്‍ കെജ്രിവാള് 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ജനങ്ങള്‍ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയേക്കാള്‍ ശക്തരല്ല ഈ ആൾക്കാരെന്നും ബി.ജെ.പിയെ ലക്ഷ്യമാക്കി സിസോദിയ പറഞ്ഞു. നേതാക്കളെ ജയിലില്‍ അടയ്ക്കുക മാത്രമല്ല, പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യത്തിനെതിരേ ഓരോ വ്യക്തിയും പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് മനീഷ് സിസോദിയ
