വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാന കൊല കുട്ടികളോട് മാതാപിതാക്കൾക്ക് ഉള്ള കരുതലാണെന്നും അതൊരു അക്രമമല്ലെന്നും രഞ്ജിത്ത് പറഞ്ഞു. മാതാപിതാക്കളുടെ ജീവിതം തന്നെ മക്കൾക്ക് വേണ്ടിയുള്ളതല്ലേയെന്നും അങ്ങനെയുള്ള മക്കൾക്ക് എന്തെങ്കിലും പ്രശ്നം വരുമെന്ന് കണ്ടാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ദേഷ്യം കരുതൽ കൊണ്ട് ഉണ്ടാകുന്നതാണ്. അതൊരിക്കലും അക്രമമല്ല. അവരോടുള്ള മാതാപിതാക്കളുടെ കരുതല്‍ മാത്രമാണ്. നല്ലതായാലും ചീത്തയായാലും നടക്കുന്നത് കരുതലിൽ നിന്നാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. എന്നാൽ നടനെതിരെ വൻ വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.
വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്
