മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ബസൂക്ക’. ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചില വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. റോഡില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് പോസ്റ്ററില്‍ കാണാനാവുക. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും പോസ്റ്റിനൊപ്പം അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. നടന് ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്, ബാബു ആന്റണി, ഹക്കീം ഷാജഹാന്, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘ബസൂക്ക’ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റര്‍
