തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്ക്രീന്‍ താരജോഡിയായ അജിത്തും സിമ്രാനും നീണ്ട 25 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. അജിത് നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുന്നത്. മുന്‍പ് അവള് വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേന്‍ (2000) എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവള് വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികള്‍ ഒന്നിച്ചെത്തിയത്. സിമ്രാന് വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 ലാണ് അഭിനയ രംഗത്തേക്ക് തിരികെ വരുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ഗുല്‍മോഹര്‍ ആണ് സിമ്രാന്റേതായി ഒടുവില്‍ എത്തിയ ചിത്രം. അതേസമയം ശബ്ദം എന്ന ചിത്രമാണ് സിമ്രാന്റേതായി റിലീസിനായി തയ്യാറെടുക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയില്‍ ശ്രീലീലയും മീനയും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അജിത്ത് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുക. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും.
25 വര്‍ഷത്തിന് ശേഷം അജിത്തും സിമ്രാനും ഒന്നിക്കുന്നു
