ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വിന്‍ഡ്സര്‍ ഇവി മികച്ച വില്‍പ്പനയുമായി മുന്നേറുന്നു. പുറത്തിറങ്ങിയതുമുതല്‍ എല്ലാ മാസവും ഒന്നാം നമ്പര്‍ ഇലക്ട്രിക് കാറായ വിന്‍ഡ്സര്‍ ഇവി, 15,000 യൂണിറ്റ് എന്ന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടു. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഈ കാര്‍, 2024 ഒക്ടോബര്‍ മുതല്‍ 2025 ജനുവരി വരെ തുടര്‍ച്ചയായി നാല് മാസത്തേക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായിരുന്നു. വിന്‍ഡ്സറിന് പ്രതിദിനം 200 ഓളം ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഹാലോള്‍ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെന്‍സ് എന്നീ വകഭേദങ്ങളില്‍ എംജി വിന്‍ഡ്സര്‍ വാങ്ങാം. ഇതിന്റെ വില ഏകദേശം 50,000 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എക്സൈറ്റിന്റെ പഴയ വില 13.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ 14 ലക്ഷം രൂപയായി ഉയര്‍ന്നു. എക്സ്ക്ലൂസീവ് എന്ന മോഡലിന്റെ വില 14.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ അത് 15 ലക്ഷം രൂപയായി ഉയര്‍ന്നു. അതേസമയം, എസെന്‍സിന്റെ വില 15.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ അത് 16 ലക്ഷം രൂപയായി ഉയര്‍ന്നു.
എല്ലാ മാസവും ഒന്നാം നമ്പര്‍ ഇവി ആയി വിന്‍ഡ്സര്‍
