അടുത്ത തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞാൽ നിങ്ങൾ രണ്ട് ദിവസം ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ മഹാരാഷ്ട്ര എംഎൽഎ സന്തോഷ് ബംഗാറായുടെ പ്രസ്താവന വിവാദത്തിൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ച് ഒരാഴ്ച തികയും മുമ്പേ ഹിംഗോലി ജില്ലയിലെ ജില്ലാ പരിഷത് സ്കൂൾ സന്ദർശന വേളയിലായിരുന്നു ബംഗാറിന്റെ പരാമർശം.
രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മഹാരാഷ്ട്ര എംഎൽഎ
