ആർഎസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീർപ്പുമില്ലെന്ന് എംഎ ബേബി. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എംവി ഗോവിന്ദൻ മാഷ് പറഞ്ഞ മറുപടി തന്നെയാണ് തങ്ങൾക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തൃശ്ശൂരിൽ എൽഡിഎഫിന് വോട്ട് കൂടി, വോട്ട് കുറഞ്ഞത് യുഡിഎഫിനാണ്. തൃശ്ശൂരിൽ ഡീൽ ഉണ്ട് എന്ന മട്ടിൽ സംസാരിച്ചത് വി ഡി സതീശനാണ്. എന്നാൽ തൃശ്ശൂരിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിക്കുകയാണ് ചെയ്തത്. യുഡിഎഫിനാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഗണിതശാസ്ത്രം ഒന്നുമറിയാതെ തന്നെ ഇത് കണ്ടുപിടിക്കാം. എൽഡിഎഫിന് പതിനാറായിരത്തോളം വോട്ട് കൂടി. ആ സ്ഥിതിയിൽ ബിജെപിയും ആയി എൽഡിഎഫിന് ധാരണയുണ്ടെന്ന് പറയാൻ അസാമാന്യമായ ധൈര്യം വേണം. വിഡി സതീശൻ തന്റെ സുഹൃത്താണെന്നും അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീർപ്പുമില്ലെന്ന് എംഎ ബേബി
