ആര്എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി അജിത്കുമാറെന്ന് രമേശ് ചെന്നിത്തല. മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കാരെ കണ്ട ഇപി ജയരാജന്റെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്.പൂരം കലക്കി തൃശ്ശൂരില് ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആര്എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപിയെന്ന് രമേശ് ചെന്നിത്തല
