ഓപ്പറേഷൻ നുംഖോർ വഴി കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും.അതേസമയം നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ നടപടികൾ തീരും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല
