ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത പ്രസ് റിലീസിൽ വിശദീകരിച്ചു. അസാധാരണ വാർത്താകുറിപ്പ് ഇറക്കിയാണ് വിശദീകരണം. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നുമാണ് വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നത്. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത വാർത്താ കുറിപ്പിലൂടെ വിശദീകരണം നൽകിയിരിക്കുന്നു. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമമെന്നും ലോകായുക്ത പറയുന്നു.
ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത
