6 13

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മദ്യവില്പനയില്‍ കുതിപ്പ്. പ്രീമിയം വിസ്‌കി, റം, വോഡ്ക എന്നിവയുടെ വില്പന നാല് ശതമാനം ഉയര്‍ന്ന് 440 മില്യണ്‍ കെയ്സ് ആയി. മുന്‍വര്‍ഷം വളര്‍ച്ച വെറും 1.6 ശതമാനമായിരുന്നു. ബിയര്‍ വില്പനയും നാല് ശതമാനം വര്‍ധിച്ച് 474 മില്യണ്‍ കെയ്സിലെത്തി. രാജ്യത്തെ മദ്യ വിപണിയുടെ 63 ശതമാനത്തിലധികവും വിസ്‌കിക്കാണ്. പ്രീമിയം വിസ്‌കി വിഭാഗത്തില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സാധാരണ വിഭാഗത്തിലെ വില്പന നാല് ശതമാനം കുറഞ്ഞു. പ്രീമിയം റമ്മിന്റെ വില്പന 20 ശതമാനവും വോഡ്കയുടെ വില്പന 33 ശതമാനവും ഉയര്‍ന്നു. അതേസമയം, സാധാരണ റം-വോഡ്ക വിഭാഗത്തില്‍ ആറ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. പെര്‍നോഡ് റിക്കാര്‍ഡ്, ഡിയാഗോ, റാഡികോ ഖൈത്താന്‍ തുടങ്ങിയ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നത് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വിപണിയുടെ മൂല്യത്തിന്റെ പകുതിയിലധികവും പ്രീമിയം ഉത്പന്നങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *