ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ മൂലമാണ് നയതന്ത്ര ഇടപെടൽ വിജയിക്കാതെ പോയതെന്നാണ് വിദേശകര്യ മന്ത്രാലയം പറയുന്നത് . ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നു. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുൻ കപ്പലിനെതിരെ ഉള്ളത്. വൻ സൈനിക അകമ്പടിയോടെയാണ് ഇന്നലെ 26 ജീവനക്കാരെയും കപ്പലിനെയും നൈജീരിയിൽ എത്തിച്ചത്.കപ്പലിൽ 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണുള്ളത്.
നൈജീരിയ കപ്പൽ പിടിച്ചെടുത്ത സംഭവത്തില്‍ നിയമപ്രശ്ന ങ്ങൾ ബാധകമായി
