കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട് . യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്ക് നേരെയുള്ള അധിക്ഷേപമെന്ന് എൽഡിഎഫ് ആരോപണം.ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എൽഡിഎഫ് പരാതി നൽകി
