വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.ഇത്ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വൻ പ്രതിഷേധാർഹമാണ്. ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ടീയം കളിക്കുന്നു. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല. കേന്ദ്ര സഹായം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ പോർമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് വ്യാജ വോട്ടുകൾ ചേർത്ത സംഭവത്തിൽ ജില്ലയിലെ എൽഡിഎഫ് ഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ ഇക്കാര്യം പരിശോധിക്കും. ഇ പി ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപ്പിച്ചിട്ടുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ
