രാഹുൽ മാങ്കൂട്ടത്തിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡില്‍ കാവ്യ വേണു 52 വോട്ടിന് വിജയിച്ചു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡാണ്. അതേസമയം പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം. പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു
