കെഎസ്ആർടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. 06.10.2025ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടാനായി. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ […]
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കന്നിരിക്കുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. അതേസമയം ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും.
നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് […]
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. 1984നും 85നും ഇടയിൽ നടത്തിയ ഗവേഷണത്തിനാണ്പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 7, ചൊവ്വാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്ക്. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപയാണ്. പവന്‍ വിലയാകട്ടെ 920 രൂപ ഉയര്‍ന്ന് 89,480 രൂപയിലെത്തി. കേരളത്തില്‍ പവന്‍ വില ഡിസംബറോടെ ഒരു ലക്ഷം രൂപയിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സ്വര്‍ണവില 2726 ശതമാനമാണ് വര്‍ധിച്ചത്. 2000 മാര്‍ച്ച് 31ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,212 രൂപ ആയിരുന്നു വില. […]
ഒരു ലക്ഷം രൂപയിലേക്ക് അടുത്ത് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്ക്. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,185 രൂപയാണ്. പവന്‍ വിലയാകട്ടെ 920 രൂപ ഉയര്‍ന്ന് 89,480 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,170 രൂപയായി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഒരു രൂപ വര്‍ധിച്ച് 161 രൂപയായി. സ്വര്‍ണത്തിന്റെ […]
യൂസര്‍നെയിം ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറില്‍ അധിഷ്ഠിതമായ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തെരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. […]
ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രം ‘വവ്വാല്‍’
അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പേര് ഇന്ന് അണിയറക്കാര്‍ പുറത്തുവിട്ടു. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാല്‍. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്മോന്‍ ഒരുക്കുന്ന വവ്വാല്‍ ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റില്‍ നല്‍കുന്നുണ്ട്. ചിറക് വിരിച്ചു നില്‍ക്കുന്ന ഒരു […]
‘ഫെമിനിച്ചി ഫാത്തിമ’ ചിത്രത്തിന്റെ ട്രെയിലര്‍
ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 10 ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമര്‍ ആണ്. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ ‘കിടക്ക’ അവരുടെ ജീവിതത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയാണ് […]
ആറാം മാസവും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടിവിഎസ്
ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്രവാഹന വിപണിയില്‍ തുടര്‍ച്ചയായി ആറാം മാസവും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടിവിഎസ് മോട്ടോര്‍. സെപ്റ്റംബറിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴും ഇലക്ട്രിക്ക് ടു വീലര്‍ വിഭാഗത്തില്‍ ടിവിഎസ് മേധാവിത്വം തുടരുകയാണ്. ഓഗസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്ന ബജാജ് ഓട്ടോ ശക്തമായ തിരിച്ചുവരവോടെ രണ്ടാം സ്ഥാനത്തേക്കെത്തുന്നതും സെപ്റ്റംബറില്‍ കണ്ടു. ഒല ഇലക്ട്രിക്കിനെ മറികടന്ന് ഏഥര്‍ എനര്‍ജി കരുത്തു തെളിയിച്ച് മൂന്നാം സാഥാനത്ത് എത്തിയതാണ് സെപ്റ്റംബറിലെ മറ്റൊരു സുപ്രധാന വിവരം. സെപ്റ്റംബറില്‍ ആകെ 96,031 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് […]
