അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പേര് ഇന്ന് അണിയറക്കാര്‍ പുറത്തുവിട്ടു. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാല്‍. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്മോന്‍ ഒരുക്കുന്ന വവ്വാല്‍ ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റില്‍ നല്‍കുന്നുണ്ട്. ചിറക് വിരിച്ചു നില്‍ക്കുന്ന ഒരു വവ്വാലിന്റെ രൂപത്തിലാണ് ടൈറ്റില്‍ എഴുതിയിട്ടുള്ളത്. ഒരക്ഷരം മാത്രം ചുവപ്പു നിറത്തില്‍. പോസ്റ്ററില്‍ അങ്ങിങ്ങായി രക്തതുള്ളികളും ടൈറ്റിലില്‍ കാണുന്ന കുത്തിവരകളും സിനിമാ ആസ്വാദകരില്‍ ആകാംഷ നിറയ്ക്കുന്നവയാണ്. അവസാന ലെറ്ററിനുള്ളില്‍ കാണുന്ന പ്രത്യേക തരത്തിലുള്ള ആയുധവും ചിത്രത്തിന്റെ ജോണറിനെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രം ‘വവ്വാല്‍’
